Kerala

മുഖ്യമന്ത്രിയുടെ ഇടപെടല്‍ ; സെക്രട്ടറിയേറ്റില്‍ അടിമുടി മാറ്റങ്ങള്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തോടെ നല്ലനടപ്പിലാണ് സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍. രണ്ടു ദിവസം കൊണ്ട് അടിമുടി മാറിയിരിക്കുകയാണ് ഇവിടം. ക്യാന്റീനിലെ ഉച്ചയൂണ് കഴിഞ്ഞുള്ള സംസാരങ്ങളും ഓഫീസ് ഇടനാഴികളിലെ സൗഹൃദചര്‍ച്ചകളും ഇപ്പോള്‍ കുറവാണ്.

എണ്‍പത് ശതമാനം സെക്രട്ടേറിയേറ്റ് ജീവനക്കാരും ആത്മാര്‍ഥമായാണ് ജോലി ചെയ്യുന്നത്. പല മന്ത്രിമാരുടെയും വകുപ്പുകള്‍ സുഗമമായി പോകുന്നത് ഈ ആത്മാര്‍ത്ഥ സേവനം കൊണ്ടാണ്. ഖദര്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റിന്റെ ഇടനാഴിയില്‍ നിന്ന് ഇല്ലാതായിരിക്കുന്നു. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞത് സെക്രട്ടേറിയേറ്റിന്റെ കാര്യത്തില്‍ ഏറെക്കുറേ നടപ്പായിരിക്കുന്നു. മിക്ക സീറ്റുകളിലും ഇപ്പോള്‍ ജീവനക്കാരെ കാണാം. ഫിനാന്‍സ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ അഞ്ചുമണിക്കു ശേഷവും ജീവനക്കാര്‍ ജോലിത്തിരക്കിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button