റിയോഡി ജനീറോ : ബ്രസീലില്‍ വീണ്ടും ക്രൂരമായ ലൈംഗിക പീഡനം. പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഹൃദയം തുരന്നെടുത്തു. റെയ്യാന അപാര്‍ഷെദ കാന്‍ഡിഡ എന്ന പെണ്‍കുട്ടിയാണ് ക്രുരമായ പീഡനത്തിനിരയായി മരിച്ചത്. ജെയ്‌റോ ലോപസ് (42) എന്നയാളാണ് ക്രുരകൃത്യം നടത്തിയത്.
ലൈംഗിക പീഡനത്തിന് ശേഷം റെയ്യാനയുടെ ഹൃദയം തുരന്നെടുത്തതായി പ്രതി സമ്മതിച്ചു. റിയോ ഡി ജനീറോയില്‍ നിന്നും 440 മൈല്‍ അകലെയുള്ള മിനായിസ് ജെറയ്‌സ് എന്ന സ്ഥലത്താണ് സംഭവം നടന്നത്. കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടി സ്‌കൂളില്‍ പോയിട്ട് മടങ്ങി വരുന്നതിനിടെയാണ് സംഭവം.
പീഡനത്തിനും കൊലപാതകത്തിനും ശേഷം പ്രദേശത്ത് ഒളിച്ചിരുന്ന പ്രതിയെ അഞ്ച് ദിവസത്തെ തെരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്.
നാട്ടുകാള്‍ ഇയാളെ വധിക്കാന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്ന് പോലീസ് സംഘം ഹെലികോപ്റ്ററില്‍ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടു പോയത്. പോലീസ് എത്തുന്നതിന് മുമ്പ് ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തിരുന്നു.
Post Your Comments