KeralaNewsSports

അഴിമതിക്ക് അഞ്ജുവിനെ മറയാക്കി നീക്കം; കായികമന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: അഞ്ജുവിനെ മറയാക്കി അഴിമതിക്ക് നീക്കമെന്ന് ഇ.പി.ജയരാജന്‍. അഞ്ജുവിനെ മറയാക്കി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിമതിക്ക് നീക്കം നടക്കുകയാണെന്ന് ഇ.പി.ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണം മാറിയാല്‍ കായികനയം മാറുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ജു മാധ്യമങ്ങളില്‍ പറഞ്ഞ പരാതി സംമ്പന്ധിച്ച് സംശയമുണ്ടെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. തന്നെ കണ്ട് രണ്ട് ദിവസം കഴിഞ്ഞാണ് അഞ്ജു മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞത്. ഇത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഇ.പി.ജയരാജന്‍.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജിനെ മാറ്റാന്‍ നീക്കം നടക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അഞ്ജു പ്രസിഡന്റായ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിരിച്ചുവിടാനാണ് നീക്കം. പുതിയ ഭരണസമിതിക്കായി കായിക നിയമത്തില്‍ ഭേദഗതി വരുത്തിയേക്കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി കൊണ്ടുവരും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ടി.പി ദാസനെ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ടി.പി ദാസന്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് ഔദ്യോഗിക വിവരം ലഭിച്ചില്ലെന്ന് ടി.പി ദാസന്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റാണ് ടി.പി ദാസന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button