മെക്‌സിക്കോ : ഗര്‍ഭിണിയടക്കം ഒരു കുടുംബത്തിലെ 11 പേര്‍ കൊല്ലപ്പെട്ട നിലയില്‍. അഞ്ചു സ്ത്രീകളും നാലു പുരുഷന്മാരും രണ്ടു പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ രണ്ടു കുട്ടികള്‍ ചികില്‍സയിലാണ്. മധ്യ മെക്‌സിക്കോയിലെ കോസ്‌കറ്റലോണിലെ സാന്‍ജോസ് എല്‍ മിറാഡോറിലാണ് സംഭവം.
കുടുംബത്തിലെ 11 പേരെയും വെടിവെച്ചു കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങളാകാം കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. നഗരത്തിനു സമീപമുള്ള മലയോര ഗ്രാമത്തില്‍ നിന്നാണ് അക്രമികള്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രതികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായും അവര്‍ അടുത്ത ഗ്രാമത്തിലേക്ക് രക്ഷപെട്ടതായും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഗര്‍ഭിണിയായിരുന്നുവെന്നും പ്രതികളിലൊരാളാണ് അതിനുത്തരവാദിയെന്നും പൊലീസ് പറഞ്ഞു.
Post Your Comments