ജപ്പാന്‍: ജപ്പാനിലെ ഒരു യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിലും കോണ്‍ഫറന്‍സ് ഹാളിലും എന്തിനേറെ അധ്യാപകരുടെ മുറിയിലും കയറിച്ചെല്ലാന്‍ അനുവാദമുള്ളൊരു പൂച്ചയുണ്ട്. വിദ്യാര്‍ഥികളെ പോലെ എല്ലാ അധ്യയന ദിവസങ്ങളിലും ഈ ചുവപ്പും മഞ്ഞയും കലര്‍ന്ന നിറമുള്ള പൂച്ചയെയും ഇവിടെ കാണാം. പഠനത്തിരക്കില്‍ ആശ്വാസമാകുന്നതിനും പരീക്ഷയ്ക്ക് മുന്‍പൊരു റിഫ്രഷ്മെന്‍റ് ആഗ്രഹിക്കുന്നവര്‍ക്കും പൂച്ചയുടെ സേവനം ഇവിടെയുണ്ടാകും.
ജപ്പാനിലെ ഓഗ്സ്ബര്‍ഗിലെ യൂണിവേഴ്സിറ്റിയിലാണ് ക്യാംപസ് ക്യാറ്റ് എന്നു വിളിക്കുന്ന പൂച്ചയുള്ളത്. ക്ലാസുള്ള എല്ലാ ദിവസങ്ങളിലും പൂച്ച ഹാജരായിക്കും. പഠനത്തിരക്കിലെ വിരസത അകറ്റുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് ക്യാംപസ് ക്യാറ്റിന് അരികിലെത്താം. എടുത്തു മടിയിലിരുത്തി തലോടിയും കളിപ്പിച്ചും കൊഞ്ചിക്കാം.. എല്ലാ വിദ്യാര്‍ഥികളോടും ഒരേ പോലെ സ്നേഹമുണ്ടിതിന്. മുട്ടിയുരുമ്മിയും നക്കിയും കൂടെനടന്നും ഉരുണ്ടുകളിച്ചും പൂച്ച സ്നേഹം പ്രകടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കൊപ്പമല്ലെങ്കിലും പൂച്ച ഏതുനേരവും ഉറക്കമായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും പൂച്ച സേവനം ലഭിക്കും. പരീക്ഷയുടെ ടെന്‍ഷന്‍ അകറ്റാന്‍ പൂച്ചയ്ക്ക് അരികിലേക്കെത്തുമെന്നു പറയുന്നു വിദ്യാര്‍ഥികള്‍.
വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ടെന്‍ഷനും ഉത്കണ്ഠയുമൊക്കെ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് കോളെജ് അധികൃതര്‍ പൂച്ചയെ കളിപ്പിക്കുന്നതിനു സാഹചര്യമൊരുക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ അമിതമായ ആശങ്കകളെ ഇല്ലാതാക്കുന്നതിനു പൂച്ചയുടെ മുട്ടിയുരുമ്മലിലൂടെ സാധിക്കും. ഏതു നേരവും ക്യാംപസിന്‍റെ ഒരു മുക്കുംമൂലയിലൂടെയും സഞ്ചരിക്കുന്ന പൂച്ച ചിലപ്പോഴൊക്കെ ഉറങ്ങുന്നത് വിദ്യാര്‍ഥികളുടെ മടിയില്‍ തല ചായ്ച്ചായിരിക്കും. കോളെജിലെ വിദ്യാര്‍ഥികളുമായി എത്ര നേരം വേണമെങ്കിലും ഇടപഴകുന്നതിനും പൂച്ചയ്ക്ക് മടിയില്ല. വിദ്യാര്‍ഥികള്‍ക്കിടയിലെ പരീക്ഷപ്പേടികള്‍, ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍, മാനസികവിഷമങ്ങളൊക്കെ ഇല്ലാതാക്കുന്നതിനും ക്യാംപസ് ക്യാറ്റിലൂടെ സാധിക്കുമെന്നാണ് യൂണിവേഴ്സിറ്റി അധികൃതര്‍ പറയുന്നത്.
Post Your Comments