റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ബി.ജെ.പി നേതാവിനെ കഴുത്തറുത്ത് കൊന്നു. മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബീജാപൂര്‍ ജില്ലയിലെ സിലാ പഞ്ചായത്ത് അംഗവും മുന്‍ സ്കൂള്‍ പ്രിന്‍സിപ്പലുമാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെ മാവോയിസ്റ്റുകള്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയശേഷം പിന്നീട് ഇയാളുടെ മൃതദേഹം സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. മദ്ദേഡ് പൊലീസ് സ്റ്റേഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയായിട്ടാണ് സംഭവം നടന്ന ഗ്രാമം. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments