സലാല ● കടല്‍ നിരപ്പില്‍ നിന്നും 2,000 മീറ്റര്‍ ഉയരമുള്ള ഗ്രാമത്തില്‍ റമദാന്‍ വ്രതം മൂന്നര മണിക്കൂറാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒമാന്‍ അതിര്‍ത്തിയിലെ ഒറ്റപ്പെട്ട ഗ്രാമത്തെ കുറിച്ചാണ് വാര്‍ത്ത. വെക്കാന്‍ എന്ന ഗ്രാമത്തില്‍ രാവിലെ 11 മണിക്ക് സൂര്യന്‍ ഉദിക്കുകയും ഉച്ചയ്ക്ക് 2.30ന് സൂര്യന്‍ അസ്തമിക്കുകയും ചെയ്യുന്നുവെന്നായിരുന്നു റിപോര്‍ട്ട്. മസ്‌ക്കറ്റില്‍ നിന്നും 150 കിമീ അകലെയാണ് വെക്കാന്‍. എന്നാലിത് തെറ്റാണെന്ന് ഒമാന്‍ ടൂറിസം വകുപ്പ് വ്യക്തമാക്കി. ലോകത്തില്‍ ഏറ്റവും വ്രതാനുഷ്ഠാന സമയം കുറവുള്ള ഗ്രാമങ്ങളില്‍ ഒന്നാണ് വെക്കാനെന്ന് അജേല്‍ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ പകല്‍ ദൈര്‍ഘ്യത്തിന് അനുസരിച്ചാണോ വ്രതമനുഷ്ഠിക്കുന്നതെന്നു വ്യക്തമല്ലെന്നുമായിരുന്നു റിപോര്‍ട്ട്. മലനിരകളുള്ള പല പ്രദേശങ്ങളിലും സൂര്യനെ കാണാന്‍ പ്രയാസമാണ്. അതുകൊണ്ട് സൂര്യനുദിക്കുന്നില്ലെന്ന് പറയാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
Post Your Comments