കോട്ടയം : ലാവ്ലിന്‍ കേസുമായും സത്യപ്രതിജ്ഞ ചടങ്ങുമായും ബന്ധപ്പെട്ട് പിണറായിക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുമായി പി.സി.ജോര്‍ജ് രംഗത്ത്. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.സി ജോര്‍ജ് എം.എല്‍.എ. പിണറായി പ്രതിയാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നു. സത്യപ്രതിജ്ഞയ്ക്ക് ഹൈക്കോടതി ജഡ്ജിമാരെ ക്ഷണിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇത് ഒത്തു തീര്‍പ്പിന്റെ ഭാഗമാണെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും ജോര്‍ജ് ആരോപിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെതിരെയും പി.സി ജോര്‍ജ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കായിക മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞതില്‍ തെറ്റില്ല.അദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നു. മന്ത്രി പറഞ്ഞത് കുറഞ്ഞു പോയെന്നും പി.സി ജോര്‍ജ് പറഞ്ഞു. അഞ്ജു ബോബി ജോര്‍ജിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ജു കര്‍ണാടകയിലെ താമസക്കാരിയാണ്. കേരളത്തിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അവര്‍ വരുന്നതില്‍ അപാകതയുണ്ട്. കേരളത്തിലെ താരങ്ങളെ അഞ്ജു ബോബി ജോര്‍ജ് കര്‍ണാടകയിലേക്ക് കൊണ്ടു പോകുകയാണെന്നും പി.സി ജോര്‍ജ് കുറ്റപ്പെടുത്തി.
Post Your Comments