തിരുവനന്തപുരം: സ്വാതി പ്രാചിക്കോ വി.എച്ച്.പിക്കോ സംഘപരിവാറിനോ പിതൃസ്വത്തായി കിട്ടിയ രാജ്യമല്ല ഇന്ത്യയെന്ന് കെ.പി.സി.സി വക്താവ് എം.എം. ഹസന്‍ പറഞ്ഞു. ഈനാട്ടില്‍ ജീവിക്കാനുളള ജന്മാവകാശം ഇവിടെ ജനിച്ച ഓരോ മുസ്ലീമിനുമുണ്ട്. മുസ്ലീം മുക്ത ഭാരതമാണ് ലക്ഷ്യമെന്ന വി.എച്ച്.പി നേതാവ് സ്വാധി പ്രാചിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഹസന്‍.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം വ്യാമോഹമായി തന്നെ തുടരും. മഹാത്മാഗാന്ധി ബ്രിട്ടീഷ് ഏജന്റാണെന്നും പ്രാചി പറഞ്ഞിരുന്നു. മതസ്പര്‍ദ്ധ ഉണ്ടാക്കി ഇന്ത്യയുടെ മതേതരത്വത്തെയും ദേശീയ ഐക്യത്തെയും വെല്ലുവിളിച്ച സ്വാധി പ്രാചിക്ക് എതിരെ പീനല്‍ കോഡിലെ 153 എ വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Post Your Comments