Uncategorized

അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജെന്ന് പറഞ്ഞിട്ടില്ല; പറ്റിച്ചത് ‘കോമ’: വിശദീകരണവുമായി സുധാകരന്‍

തിരുവനന്തപുരം : ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി കെ. സുധാകരന്‍. തനിക്ക് അബദ്ധം പറ്റിയിട്ടില്ല. താന്‍ പറഞ്ഞ വാചകത്തിലെ ‘കോമ’ പറ്റിച്ച പണിയാണ് അത്.

‘അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ്, ജിമ്മി ജോര്‍ജ്’ എന്നാണ് താന്‍ ഉദ്ദേശിച്ചത്. ഇതില്‍, അഞ്ജുവിന്റെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ ജിമ്മി ജോര്‍ജ് എന്ന് എടുത്തു പറഞ്ഞില്ലെന്നു മാത്രം. എന്നാല്‍, സംപ്രേക്ഷണം ചെയ്യപ്പെട്ട വീഡിയോയിലുള്ളതു പോലെ ഈ ഒരു വാചകത്തോടെ താന്‍ നിര്‍ത്തിയിട്ടില്ല. അഞ്ജുവിന്റെ കുടുംബം മുഴുവനും കായികരംഗത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ചവരാണെന്ന് തുടര്‍ന്ന് പറഞ്ഞിട്ടുമുണ്ട്.

വാക്കുകള്‍ കൂട്ടിപ്പറഞ്ഞപ്പോള്‍ ഘടനയിലുണ്ടായ അപാകതയാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. അതും ഒരു കോമയുടെ കുറവ്. എന്നാല്‍, താന്‍ ഉദ്ദേശിച്ചത് എന്താണെന്ന് അതില്‍ വ്യക്തവുമാണ്. വാര്‍ത്താ സമ്മേളനത്തിനിടെ അഞ്ജു ബോബി ജോര്‍ജ്ജ് എന്ന് താന്‍ നിരവധി വട്ടം പറഞ്ഞിട്ടുണ്ട്. ആ എനിക്ക് ഭര്‍ത്താവ് ബോബി ജോര്‍ജ്ജ് ആരാണെന്ന് അറിയില്ല എന്ന് പറഞ്ഞാല്‍ അതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button