ജിഷയുടെ കൊലപാതകിയുടെത് എന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ജിഷയുടെ വീടിന് അടുത്തുള്ള വളം ഡിപ്പോയിലെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് ലഭിച്ചത് . മഞ്ഞ ഷർട്ട് ഇട്ട യുവാവ് ജിഷയെ പിന്തുടരുന്നതായി ഈ ദൃശ്യങ്ങൾ ഉണ്ട്. കൊല്ലപ്പെട്ട ദിവസം ജിഷ പുറത്ത് പോയിരുന്നു എന്നും വ്യക്തമായി.
സാക്ഷി മൊഴികളെ സാധൂകരിക്കുന്നതാണ് പുതിയ തെളിവുകള്‍. കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ ജിഷയുടെ വീടിനടുത്തുള്ള കനാല്‍ വഴി 6.30ഓടെ പോയതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇയാള്‍ മഞ്ഞ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്. വ്യാഴാഴ്ച അതു വഴി ഈ വേഷത്തില്‍ ആരെയെങ്കിലും കണ്ടിരുന്നോ എന്ന് പൊലീസ് വിശദമായി അന്വേഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് വാഹന പരിശോധനയുടെ ദൃശ്യങ്ങള്‍ പൊലീസ് നേരത്തേ പരിശോധിച്ചിരുന്നു. പിന്നീടാണ് അടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചതും മഞ്ഞ ഷര്‍ട്ടിട്ട യുവാവിന്റെ ദൃശ്യങ്ങളാണ്. നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.
Post Your Comments