ടൊറന്റോ ● സൗദി രാജകുമാരന്‍ അൽവലീദ് ബിൻ തലാൽ സൗദ് കാനഡയില്‍ തന്റെ ഉടമസ്ഥതയിലുള്ള നക്ഷത്ര ഹോട്ടല്‍ വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടൊറന്റോയിലെ പ്രശസ്തമായ ഫോർ സീസൺസ് ഹോട്ടലാണ് സൗദി രാജകുമാരൻ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കാനഡയിൽ ഏറ്റവും വിലയേറിയ താമസ സൗകര്യമുള്ള ഹോട്ടലാണ് ഫോര്‍ സീസൺസ്. 250 ആഡംബര മുറികളാണ് ഹോട്ടലിലുള്ളത്. 2007ലാണ് സൗദി രാജകുമാരന്‍ ഹോട്ടല്‍ മറ്റൊരാളില്‍ നിന്ന് വാങ്ങിയത്. 2012 ല്‍ ഹോട്ടല്‍ നവീകരിച്ച് ആഡംബര സൗകര്യങ്ങൾ വർധിപ്പിച്ചിരുന്നു. വില്‍ക്കുന്നത് ആര്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഏകദേശം 780,000 ദശലക്ഷം ഡോളറാണ് ഹോട്ടലിന് വിലയിട്ടിരിക്കുന്നത്.
Post Your Comments