ന്യൂഡല്‍ഹി: കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രവചിക്കുന്നതിന് സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങാന്‍ ഇന്ത്യ തയാറെടുക്കുന്നു. ഏകദേശം നാനൂറ് കോടിയോളം ചെലവുവരുന്നതാണ് പദ്ധതി.
കാലവര്‍ഷം എങ്ങനെ രൂപപ്പെടുന്നുവെന്നുള്ളതിന്റെ ത്രീഡി മാതൃകകള്‍ കംപ്യൂട്ടര്‍ കാണിച്ചുതരും. ഇത് അടുത്ത വര്‍ഷം മുതല്‍ ഉപയോഗപ്പെടുത്തുന്നതിനാണ് തീരുമാനം. നിലവിലുള്ള സംവിധാനത്തേക്കാള്‍ പത്തുമടങ്ങ് വേഗതയുള്ളതാകും ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് സഹായകമാകുന്നതാണ് ഈ പദ്ധതി. മഴയെ അടിസ്ഥാനപ്പെടുത്തിയാണ് കര്‍ഷകര്‍ വിത്തു വിതയ്ക്കലും നടീലുമെല്ലാം തയാറാക്കുന്നത്. അതിനാല്‍ മഴയെക്കുറിച്ചുള്ള കൂടുതല്‍ കൃത്യതയാര്‍ന്ന വിവരങ്ങള്‍ ലഭിക്കുന്നത് കര്‍ഷകര്‍ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷ.
Post Your Comments