കോട്ടയം : ബസ് ഓടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. കോട്ടയം കാവനാല്‍കടവ് ചങ്ങനാശേരി റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവര്‍ ചേലക്കൊമ്പ് സ്വദേശി ജോയിയാണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ബസ് ഓടിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ജോയി ബസ് പാതയോരത്ത് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് ഒരു കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് ജോയിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട സ്ഥലത്തിന് ഏതാനും കിലോമീറ്റുകള്‍ മുമ്പ് തന്നെ ജോയി നെഞ്ചുവേദനയുടെ ലക്ഷണം പ്രകടിപ്പിച്ചിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ബസിന്റെ ചില്ല് പൊട്ടി വീണ് ഏതാനും യാത്രക്കാര്‍ക്കും നിസാര പരുക്കുണ്ട്.
Post Your Comments