NewsInternational

വൈരാഗ്യം തീര്‍ക്കാന്‍ കാമുകനെതിരെ പീഡനം ആരോപിച്ച പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത്

ലണ്ടന്‍: കാമുകനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വ്യാജ പീഡനം ആരോപിച്ച ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് കിട്ടിയത് എട്ടിന്‍റെ പണി. നതാഷ ഉത്തംസിങ് എന്ന പെണ്‍കുട്ടിയാണ് ആകാശ് ആന്‍ഡ്രൂസ് എന്ന യുവാവു മാനഭംഗപ്പെടുത്തിയെന്നാരോപിച്ച്‌ പരാതി നല്‍കിയത്. എന്നാല്‍ ആകാശിന്‍റെ ജീവിതവും കരിയറും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് നതാഷ ആരോപണം ഉന്നയിച്ചതെന്നു ലണ്ടന്‍ കോടതി കണ്ടെത്തി.

 

തുടര്‍ന്ന് കോടതി പെണ്‍കുട്ടിയെ രണ്ടു വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിച്ചു.
തന്നെ ആക്രമിച്ച്‌ അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ ആരോപണം. എല്ലാ ദിവസവും താന്‍ പീഡനത്തിനു വിധേയയായിരുന്നു എന്നും ഇവര്‍ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ആകാശിനെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ പരാതി വ്യാജമാണെന്നു തെളിയിക്കുന്ന സന്ദേശങ്ങള്‍ ഇരുവരുടെയും ഫോണില്‍ നിന്നു കണ്ടെത്തി. തെളിവുകള്‍ തനിക്ക് എതിരായതിനാല്‍ ആകാശിനെ മനപ്പൂര്‍വ്വം കുടുക്കാനായാണ് ആരോപണം ഉന്നയിച്ചതെന്നു ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നു ബന്ധം അവസാനിപ്പിക്കാന്‍ ആകാശ് തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് നതാഷ വ്യാജ പീഡനം ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button