ന്യൂഡല്‍ഹി: ലഷ്കര്‍ ഇ തോയ്ബയുടെ സഹായത്തോടെ ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) പദ്ധതി തയ്യാറാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്കര്‍ ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്ത് ഇന്ത്യയില്‍ സാന്നിദ്ധ്യമറിയിക്കാനാണ് ഐ.എസിന്റെ നീക്കം.. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായെത്തുന്ന യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യാനാണ് ഐ.എസ് കരുതുന്നത്.
അയല്‍രാജ്യങ്ങളില്‍ ഐ.എസിന് സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞിട്ടും ഇന്ത്യയില്‍ ഐ.എസിന് വേരോട്ടമുണ്ടാക്കാന്‍ കഴിയാത്തതിനാലാണ് ലഷ്കറിനെ കൂട്ട് പിടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഐ.എസാകും നിയന്ത്രിക്കുക. ആവശ്യമായ സാമ്പത്തിക സഹായങ്ങളും ലഷ്കറിന് ഐ.എസ് നല്‍കും. ലഷ്കറിന് ഇന്ത്യയില്‍ ഭീകരരുടെ സംഘമുള്ളതിനാല്‍ ഇത് എളുപ്പമാകുമെന്ന് ഐ.എസ് കണക്കുകൂട്ടൂന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments