യു.എസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൻ കരഘോഷത്തോടെ ആണ് അംഗങ്ങള്‍ വരവേറ്റത്. കോണ്‍ഗ്രസ് സെനറ്റിനെ അഭി സംബോധന ചെയ്യുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് മോദി. അബ്രഹാം ലിങ്കന്റെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ടായിരുന്നു തുടക്കമിട്ടത്. ഭരണഘടനയാണ് ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമേരിക്ക ഇന്ത്യയുടെ ഒഴിവാക്കാനാവാത്ത പങ്കാളിയാണ്. ഗാന്ധിജിയുടെ അഹിംസവാദം മാർട്ടിൻ ലൂഥർ കിംഗിന് പ്രചോദനമായി.
മുംബൈ ഭീകരാക്രമണ സമയത്തെ അമേരിക്കയുടെ പിന്തുണ എക്കാലവും സ്മരിക്കപ്പെടുന്ന ഒന്നാണ്. ഇന്ത്യ- അമേരിക്ക ബന്ധം രണ്ടു രാജ്യങ്ങളുടെയും വികസനത്തിന് സഹായകരമാണ്.. ലോകത്ത് ഭീകരത സൈബര്‍ മേഘലയിലൂടെ വ്യാപിക്കുന്നു.അമേരിക്കയുടെ ജനാധിപത്യം നിരവധി രാജ്യങ്ങള്‍ക്ക് പ്രചോദനമായി. തുല്യത, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അന്ത:സത്ത. അമേരിക്കയുമായാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ വാണിജ്യ ബന്ധം പുലര്‍ത്തുന്നത് . അമേരിക്കൻ കമ്പനികളിലെ മികച്ച സിഇഒമാരും ശാസ്ത്രജ്ഞരും ഇന്ത്യൻ വംശജരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അമേരിക്ക എക്കാലവും ഇന്ത്യയുടെ ഒഴിവാക്കാനാവാത്ത പങ്കാളിയാണ്. ഭീകര വാദവും സൈബര്‍ ആക്രമണങ്ങളുമാണ് ഇരു രാജ്യങ്ങളുടെയും ഏറ്റവും വലിയ ആശങ്ക . . ഭീകരത തുടച്ചു നീക്കപ്പെടെണ്ടതാണ്. നല്ല തീവ്രവാദവും മോശം തീവ്രവാദവും എന്നൊന്നില്ല. ഭീകരവാദം മോശം തന്നെയാണ്. ഭീകരതയെ ഒരേ ശബ്ദത്തില്‍ എതിര്‍ക്കണം.ഭീകരത ഇന്ത്യയുടെ അയല്‍പക്കത്ത് വളരുന്നു.പാകിസ്ഥാന് ശക്തമായ ഒരു സന്ദേശം കൊടുത്തു അമേരിക്കൻ കവി വോൾട്ട് വിറ്റ്മാന്‍റെ വരികൾ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
Post Your Comments