ചെന്നൈ : തമിഴ്‌നാട്ടില്‍ വിവരാവകാശ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടു വന്ന ജെ. പരസ്മാള്‍ (58) എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.
പോലീസ് കമ്മീഷണര്‍ ഓഫീസിന് തൊട്ടടുത്തായിരുന്നു സംഭവം. ഓട്ടോയിലും ബൈക്കിലുമായെത്തിയ നാലുപേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ഉടന്‍ തന്നെ പരസ്മാളിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments