International

മകളെ അമ്മ ജീവനോടെ കത്തിച്ചു

ലഹോര്‍ : മകളെ അമ്മ ജീവനോടെ കത്തിച്ചു. ബുധനാഴ്ച കിഴക്കന്‍ ലാഹോറിലാണ് സംഭവം നടന്നത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പ്രണയിച്ച ആളിനെ വിവാഹം കഴിക്കാന്‍ വാശിപിടിച്ചതിനെ തുടര്‍ന്നാണ് മകളെ അമ്മ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.

പതിനെട്ട് വയസായ മകള്‍ സീനത്ത് റാഫിക്കിനെ കട്ടിലില്‍ കെട്ടിയിട്ട് മകന്‍ അഹ്മര്‍ റാഫിക്കിന്റെ സഹായത്തോടെ മണ്ണെണ്ണ ഒഴിച്ച് തീവയ്ക്കുകയായിരുന്നുവെന്ന് അമ്മ പര്‍വ്വീണ്‍ റാഫിക്ക് പൊലീസിനോട് പറഞ്ഞു. പൊലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തു. ഏകദേശം ആയിരത്തോളം സ്ത്രീകളാണ് പാകിസ്താനില്‍ ഓരോ വര്‍ഷവും കുടുംബത്തെ ധിക്കരിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button