മുംബൈ: ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ചതു പോലത്തെ ഗ്രിഡ് പൈപ്പ്-ലൈന്‍ നെറ്റ്വര്‍ക്ക് സംവിധാനമൊരുക്കി മറാത്ത്വാദ മേഖലയിലെ എട്ട് ജില്ലകളിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. മഹാരാഷ്ട്രയിലെ 4,969 ഗ്രാമങ്ങള്‍ വരള്‍ച്ചയുടെ ദുരിതങ്ങള്‍ അനുഭവിക്കുന്നു, ഇതില്‍ 2,956 എണ്ണം മറാത്ത്വാദ മേഖലയിലാണ്. ജൂണ്‍ 6-ന് 6,118 ടാങ്കറുകള്‍ ജലവുമായി സംസ്ഥാനമൊട്ടാകെ അയച്ചതില്‍ 4,003 എണ്ണം മറാത്ത്വാദ മേഖലയില്‍ ജലവിതരണം നടത്തും.
3,000-കോടി രൂപയാണ് ഗ്രിഡ് പൈപ്പ്-ലൈന്‍ സ്ഥാപിക്കുന്നതിന് കണക്കാക്കുന്ന ചിലവ്.
Post Your Comments