ബീജിംഗ്: കാമുകിയായി പ്രച്ഛന്ന വേഷമിട്ട് യുവാവ് പറ്റിച്ചത് പതിനൊന്ന് കാമുകന്മാരെ. ചൈനയില്‍ നടന്ന സംഭവത്തില്‍ 27 കാരനായി മിയാവോ സോംഗ്ടാവോ എന്നയാളാണ് സംഭവത്തിലെ വില്ലന്‍. ഓണ്‍ലൈന്‍ ചാറ്റ് റൂമുകളില്‍ സ്ത്രീയായി നടിച്ച് ഇയാള്‍ വഞ്ചിച്ചവരില്‍ മാസങ്ങളോളം പ്രണയിച്ച ശേഷം ആഡംബര വിവാഹം നടത്തി അവിടുത്തെ പണവും സമ്പാദ്യങ്ങളും അടിച്ചു മാറ്റിയ സംഭവം വരെയുണ്ട്.
വന്‍തോതില്‍ കാശ് പിടുങ്ങിയ ശേഷം പെട്ടെന്നൊരുനാള്‍ കാണാതായ അതേ കാമുകി തന്നെ വീണ്ടും ഡേറ്റിംഗ് വെബ്സൈറ്റില്‍ കണ്ടെത്തിയതായി കാമുകന്മാരില്‍ ഒരാള്‍ പരാതി നല്‍കിയതോടെയാണ് സോംഗ്ടാവോ പിടിയിലായത്.
സ്ത്രീയായി വേഷമിട്ട് ഓണ്‍ലൈനില്‍ പുരുഷന്മാരെ കെണിയില്‍ വീഴ്ത്തുകയും അവരെക്കൊണ്ട് വന്‍ തുക വരുന്ന വിലപ്പെട്ട സമ്മാനം വാങ്ങിപ്പിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്.
ഒരു വര്‍ഷത്തിനിടയിലാണ് ഇയാള്‍ ഇത്രയും പേരെ കബളിപ്പിച്ചത്. ഇതിനിടയില്‍ ഇയാള്‍ വാങ്ങ് എന്നയാളുമായി വിവാഹം കഴിക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ടു നിന്ന വന്‍ തയ്യാറെടുപ്പിന് ശേഷം കഴിഞ്ഞ ഒക്ടോബറില്‍ വാങ്ങിന്‍റെ വീട്ടുകാര്‍ ഇരുവരുടേയും വിവാഹം ആഡംബരമായിട്ടാണ് നടത്തിയത്. എന്നാല്‍ വിലപ്പെട്ട വിവാഹ സമ്മാനവും വീട്ടിലെ മറ്റു വിലയേറിയ വസ്തുക്കളുമായി വാങ്ങിന്‍റെ പുതിയ ഭാര്യ കല്യാണം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ കാണാതായി.
എന്തെങ്കിലും ചെറിയ അപകടം പിണഞ്ഞതാകാമെന്ന് കരുതി വാങ്ങിന്‍റെ കുടുംബം വിവരം പോലീസില്‍ അറിയിച്ചില്ല. എന്നാല്‍ തന്‍റെ കാമുകിയായിരിക്കെ പെട്ടെന്ന് കാണാതായ മിയാവോ സിയാമിന്‍ എന്ന പേരില്‍ ഒരു പെണ്‍കുട്ടിയെ ഓണ്‍ലൈനില്‍ വീണ്ടും കണ്ടെത്തിയതായി വാദിച്ച് അടുത്ത നഗരത്തില്‍ നിന്നുള്ള മറ്റൊരാള്‍ രംഗത്ത് വന്നതോടെയാണ് എല്ലാം പൊളിഞ്ഞത്. തന്നില്‍ നിന്നും 31,000 യുവാന്‍ ഇവര്‍ പല തരത്തില്‍ അടിച്ചുമാറ്റിയെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഇയാളുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് മിയാവോ സിയോമിന്‍ യുവതിയല്ല യുവാവാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ ഐഡി കാര്‍ഡ് പിടിച്ചെടുത്തപ്പോള്‍ മിയാവോ സോംഗ്ടാവോ എന്നാണ് പേരെന്ന് പോലീസിന് വ്യക്തമായി. പിന്നീട് ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ വിവിധതരത്തിലുള്ള സ്ത്രീ വസ്ത്രങ്ങള്‍ കണ്ടെത്തി. പാവാടകള്‍, വിഗ്ഗുകള്‍, ഹൈഹീലുകള്‍ സ്ത്രീകളുടെ അടിവസ്ത്രം വരെ പോലീസ് ഇവിടെ നിന്നും കണ്ടെത്തി.
Post Your Comments