Gulf

പിഞ്ചു കുഞ്ഞിനെ ഓടുന്ന കാറില്‍ നിന്നും എറിഞ്ഞു കൊന്നു

സൗദി : പിഞ്ചു കുഞ്ഞിനെ ഓടുന്ന കാറില്‍ നിന്നും എറിഞ്ഞു കൊന്നു. പ്രേതബാധ ആരോപിച്ചാണ് നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത്. സൗദിയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം.

അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ഇയാള്‍ കുഞ്ഞിന് പ്രേതബാധയുണ്ടെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും ഓടുന്ന കാറില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പേടിച്ച് സഹായമഭ്യര്‍ത്ഥിച്ച ഭാര്യയെ ഹൈവേയില്‍ വച്ച് അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നും പോയ ഭര്‍ത്താവ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനോട് വിവരമറിയിച്ചു.

പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ കാറിന്റെ മുമ്പിലത്തെ സീറ്റിലും ശരീരത്തിലും രക്തം പുരണ്ടതായി കണ്ടെത്തി. എന്നാല്‍ ഇതിനെക്കുറിച്ച് ചോദിച്ച പോലീസിനോട് ഇയാള്‍ നടന്ന സംഭവങ്ങള്‍ വിവരിക്കാന്‍ തയ്യാറായില്ല. അറസ്റ്റ് ചെയ്തതിന് ശേഷമാണ് പ്രേതബാധയുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. വിചാരണ വേളയില്‍ പ്രതിയെ വധശിക്ഷക്ക് വിധിക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും ജഡ്ജി തടവിന് വിധിക്കുകയായിരുന്നു.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ ഭാര്യവീട്ടുകാര്‍ നല്‍കിയ ഹര്‍ജി മക്ക കോടതി തള്ളിക്കളഞ്ഞു. കുഞ്ഞിനെ മനപ്പൂര്‍വ്വം കൊലപ്പെടുത്തിയതിന് അഞ്ച് വര്‍ഷം തടവും മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വാഹനമോടിച്ച് ഭാര്യയുടെ മരണത്തിന് ഇടയാക്കിയതിന് 10 വര്‍ഷം തടവുമാണ് അനുഭവിക്കേണ്ടി വരിക. ഒപ്പം ചാട്ടവാറിന് 1,500 അടിയും കോടതി വിധിച്ചിട്ടുണ്ട്. നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൂടാതെ ഭാര്യയുടെ മരണത്തിന് ഇടയാക്കി എന്നതു കൂടി കണക്കിലെടുത്താണ് ജയില്‍ ശിക്ഷയും ചാട്ടയടിയും വിധിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button