മുംബൈ: ഫേസ്ബുക്ക് ഇന്ത്യയുടെ പുതിയ മാനേജിങ്ങ് ഡായറക്ടറായി ഉമാങ് ബേദിയെ നിയമിച്ചു. കിർതിഗ റെഡിയിൽ നിന്നാണ് ഉമാങ് സ്ഥാനമേറ്റെടുത്തത്. ഇന്ത്യയിലെ ഉപയോക്താക്കളുമായും ഏജൻസികളുമായുമുള്ള ബന്ധം സ്ഥാപിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഉമാങ് ബേദി നേതൃത്വം നൽകും.
വിവിധമൾട്ടി നാഷണൽ കമ്പനികളിൽ സെയിൽസ്, മാർക്കറ്റിങ് രംഗങ്ങളിൽ 20 വർഷത്തെ പ്രവർത്തനപരിചയവുമായാണ് ഉമാങ് വരുന്നത് . ഇതിനു മുൻപ് അഡോബിന്റെ സൗത്ത് ഏഷ്യ മാനേജിങ്ങ് ഡയറക്ടരായിരുന്നു.
Post Your Comments