നെയ്റോബി : ഒരു രാജ്യം മുഴുവന്‍ മണിക്കൂറുകളോളം ഇരുട്ടിലായി. ഒരു കുരങ്ങിന്റെ വേലത്തരം കാരണം കെനിയയാണ് വൈദ്യുതി ഇല്ലാതെ മൂന്ന് മണിക്കൂര്‍ ഇരുട്ടിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
മൂന്ന് മണിക്കൂറിന് ശേഷം വൈദ്യുതി വിതരണം പുനസ്ഥാപിച്ചു. രാജ്യത്ത് ഇത്തരമൊരു സംഭവം ആദ്യമാണെന്ന് പവര്‍ റെഗുലേഷന് കമ്പനി വ്യക്തമാക്കി. കെനിയയിലെ പവര്‍ ജനറേഷന് കമ്പനിയാണ് വൈദ്യുതി മുടങ്ങാന്‍ കാരണം കുരങ്ങനാണെന്ന് വ്യക്തമാക്കിയത്. മധ്യകെനിയയിലെ ഗിതാരു പവര്‍ സ്റ്റേഷനിലാണ് കുരങ്ങ് കയറിത്.
കെട്ടിടത്തിന്റെ മുകളില്‍ കയറിയ കുരങ്ങ് താഴെ ട്രാന്‍സ്ഫോര്‍മറിലേക്ക് വീണു. തുടര്‍ന്ന് സ്റ്റേഷനില്‍ ഉണ്ടായിരുന്ന മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി. പ്ലാന്റില്‍ 180 മെഗാവാട്ട് വൈദ്യുതി നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. അങ്ങനെ നീണ്ട മൂന്ന് മണിക്കൂറുകള്‍ രാജ്യം മുഴുവന്‍ വൈദ്യുതി ലഭ്യമല്ലാതായി. അതേസമയം കുരങ്ങന് രക്ഷപെട്ടോ എന്നകാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments