തിരുവനന്തപുരം : ഇത്രയും നാള്‍ പ്രതിപക്ഷത്തിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പിഴവുകളും മറ്റും ട്രോളിയിരുന്നവര്‍ പെട്ടെന്നൊരു ദിവസം പ്രതിരോധത്തിലേക്ക് മാറിയതോടെ പലരുടെയും നിയന്ത്രണം വിട്ടിരിക്കുകയാണ്. മോദിയെ അസഭ്യമായ ഭാഷയുപയോഗിച്ച് വരെ ട്രോളിയവര്‍ പോലും ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്കെതിരെ പ്രതികരിക്കുന്നതാണ് കാണുന്നത്.
ഒടുവില്‍ ഏറ്റവും ശക്തമായ ട്രോളിങ് നേരിടേണ്ടി വന്നത് കായികമന്ത്രി കൂടിയായ ഇ.പി ജയരാജനാണ്. ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ മലയാളിയാക്കിയ ജയരാജന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളിങ് പ്രവാഹമായിരുന്നു. ഇങ്ങനെ ഇടതു മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുപൊങ്ങിയതോടെ പലര്‍ക്കും അമര്‍ഷമായി. സോഷ്യല്‍ മീഡിയയില്‍ സൗമ്യമായ നിലപാട് സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിയുടെ സ്വരത്തില്‍ പ്രതികരിച്ചത് കുന്ദംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിയാണ്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘ബഹു മന്ത്രി ഇ.പി ജയരജനെ കൊന്നുതിന്നാന്‍ കൊലവെറി പൂണ്ടു നടക്കുകയാണല്ലൊ കുറെ നവ മാദ്ധ്യമ പുലികള്‍. ഒരു യാത്രക്കിടയില്‍ ടെലിഫോണിലൂടെയുള്ള സംസാരത്തിനിടക്കു സംഭവിക്കാനിടയുള്ള ഒരു പിശകു മാത്രമാണിതെന്നു വേണമെങ്കില്‍ നമുക്കു തിരിച്ചറിയാവുന്നതെയുള്ളു ഈ സംഭവം. ദുരുദ്ദേശമൊന്നുമില്ലെങ്കില്‍ മനോരമക്കു അപ്പോള്‍ തന്നെ തിരുത്താമായിരുന്നു ഇക്കാര്യം. പക്ഷേ അതിലൊരു നര്‍മ്മത്തിനു സ്‌കൊപ്പുണ്ട് എന്നതുകൊണ്ട് ചെറുതായി അതൊന്നു ആഘോഷിച്ചാലും മനസ്സിലാക്കാം. വിമര്‍ശിക്കുന്നതിലും തെറ്റു പറയുന്നില്ല. പക്ഷെ അവിടന്നും വിട്ട് ‘എടാ, പോടാ,മണ്ടാ’ അത്രത്തോളം വേണ്ടാ.. ബന്ധപ്പെട്ടവര്‍ അതു നിര്‍ത്തിക്കൊ. നവ മാദ്ധ്യമ ലോകവും നേതാക്കന്മാരുടെ ഡയലോഗുകളും ഇവിടൊന്നുംകൊണ്ട് തീരുന്നില്ലല്ലൊ ! നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ തെറ്റു വരുത്തുമ്പോള്‍ പാര്‍ട്ടിക്കുവേണ്ടി ജീവന്‍ കൊടുക്കാന്‍ മടിയില്ലാത്ത അനുയായികള്‍ക്കു ധാര്‍മ്മികരോഷമുണ്ടാവുന്നതു സ്വാഭാവികം തന്നെയാണ്. ഞാനും അത്തരത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ശ്ശ്‌ലീലമായ ഭാഷയില്‍ ഒറ്റ വരി. അതിനപ്പുറത്തേക്കുപോകുന്നത് ആത്മമഹത്യാപരമാണ്. അതിനാല്‍ നമുക്കിതു ഇവിടെ നിര്‍ത്താം. എതിര്‍ രാഷ്ട്രീയം കൊണ്ട് ഇനിയും നിറുത്താതെ കുരക്കുന്നവര്‍ക്കെതിരെ ഒന്നിച്ചു പടയണി തീര്‍ക്കാം.’ഈ ഫെയ്‌സ് ബുക്ക് പോസ്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
Post Your Comments