ലണ്ടന്‍ : മത്സ്യങ്ങളെക്കുറിച്ച് അമ്പരപ്പിക്കുന്ന പുതിയ പഠനം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടേതാണ് കണ്ടെത്തല്‍. മത്സ്യങ്ങള്‍ക്ക് മനുഷ്യനെ മുഖം നോക്കി വേര്‍തിരിച്ചറിയാനുള്ള കഴിവുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെട്ടിരിക്കുന്നത്.
സൈന്റിഫിക് റിപ്പോര്‍ട്ട്‌സ് എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യമുഖങ്ങള്‍ തിരിച്ചറിയുന്നതില്‍ വലിയ കൃത്യത പുലര്‍ത്താന്‍ മീനുകള്‍ക്ക് കഴിയുന്നതായാണ് റിപ്പോര്‍ട്ട്. തലച്ചോറിലെ പ്രധാന ഭാഗങ്ങളിലൊന്നായ നിയോകോര്‍ട്ടെക്‌സിന്റെ അഭാവത്തിലും മീനുകള്‍ക്ക് ഈ കഴിവുണ്ടെന്നത് അദ്ഭുതകരമാണ്. ആര്‍ച്ചര്‍ ഫിഷ് ഇനത്തില്‍ പെട്ട മത്സ്യങ്ങളെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. മനുഷ്യ മുഖങ്ങളുടെ ചിത്രങ്ങള്‍ കാണിച്ച് ഒന്ന് തിരിച്ചറിയാനാണ് മത്സ്യങ്ങളെ പരിശീലിപ്പിച്ചത്.
നാല്‍പ്പത്തിനാല് പുതിയ മുഖങ്ങള്‍ക്കിടയില്‍ നിന്ന് നേരത്തെ കാണിച്ച മുഖം മത്സ്യങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ പരിശീലിപ്പിക്കപ്പെട്ട മുഖത്തിന് നേരെ മീനുകള്‍ പ്രത്യേകം തുപ്പിയിരുന്നു. ആസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്റ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും ഇത് സംബന്ധിച്ച് പഠനം നടത്തിയിരുന്നു.
Post Your Comments