Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
USANewsIndiaInternational

സുരക്ഷിതമായ കൈകളില്‍ ഭാരതത്തിന് അര്‍ഹതപ്പെട്ടത് തിരികെ ഏല്‍പ്പിക്കുമ്പോള്‍; പൈതൃക സ്വത്തുക്കള്‍ യു.എസ് മോദിക്കു കൈമാറി

വാഷിംഗ്‌ടണ്‍: ചോള രാജാക്കൻമാരുടെ കാലത്തുണ്ടായിരുന്ന(എഡി 850- എഡി 1250) ഹിന്ദു കവിയും സന്യാസിയുമായ മാണിക്യവചകറിന്റെ വിഗ്രഹമുൾപ്പെടെ ഇന്ത്യയിൽ നിന്ന് പലപ്പോഴായി മോഷ്ടിക്കപ്പെട്ട 660 കോടിയോളം വിലമതിക്കുന്ന സാംസ്കാരിക കരകൗശല ഉൽപന്നങ്ങൾ യു.എസ് അധികൃതർ ഇന്ത്യയ്ക്ക് കൈമാറി.

യു.എസിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്ലെയർ ഹൗസിൽ നടന്ന ചടങ്ങിലാണ് ഇവ തിരികെ നല്കിയത്.ഇന്ത്യയിൽ നിന്നു പലപ്പോഴായി മോഷ്ടിക്കപ്പെട്ടവയാണ് ഇത്തരം കരകൗശല ഉൽപന്നങ്ങൾ.ഇന്ത്യയുടെ പൈതൃകത്തെ മാനിച്ചതിന് ബറാക്ക് ഒബാമയോട് രാജ്യത്തിന്റെ നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു.പണത്തിന്റെ മൂല്യത്തിനേക്കാൾ ഇവ തങ്ങൾക്ക് വലുതാണെന്നും തങ്ങളുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വിവിധ ആരാധനാലയങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ട അമൂല്യ വിഗ്രഹങ്ങൾ,വെങ്കലത്തിൽ പണിത കരകൗശല ഉൽപ്പന്നങ്ങൾ, കളിമൺ പ്രതിമകൾ‌ തുടങ്ങിയവാണ് ഇന്ത്യയ്ക്ക് തിരികെ നൽകിയത്. ഇതിൽ തന്നെ ചിലതിനു 2000 വർഷങ്ങൾക്കധികം പഴക്കം വരും.ചെന്നൈയിലെ ശിവക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട കവിയും സന്യാസിയുമായ മാണിക്യവചകരിന്റെ വിഗ്രഹത്തിനുൾപ്പെടെ ഏകദേശം 1.5 മില്യൺ യു.എസ് ഡോളറിന്റെ മൂല്യമാണ് കണക്കാകുന്നത്.

പൈതൃക

shortlink

Related Articles

Post Your Comments

Related Articles


Back to top button