Kerala

പച്ചക്കറിയില്‍ വിഷസാന്നിധ്യം കണ്ടെത്തിയാല്‍ വില്‍പ്പന തടയും : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് വിഷസാന്നിധ്യമുള്ള പച്ചക്കറികള്‍ തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും വിഷസാന്നിധ്യം കണ്ടെത്തിയാല്‍ വില്‍പ്പന തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

50,000 ഹെക്ടര്‍ പ്രദേശത്ത് കൂടി പച്ചക്കറി കൃഷി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കിയാല്‍ മാത്രമേ കൃഷി വ്യാപിപ്പിക്കാന്‍ കഴിയുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി കേന്ദ്രവും, സംസ്ഥാനവും സംയുക്തമായി കാര്‍ഷികോത്പന്നങ്ങള്‍ സംരംഭിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.

പരിസ്ഥിതിക്കും, വികസനത്തിനും സംതുലിതമായ സാഹചര്യം സൃഷ്ടിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് വേണ്ടി വികസനമോ വികസനത്തിന് വേണ്ടി പരിസ്ഥിതിയോ ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button