തിരുവനന്തപുരം നാവായിക്കുളം ഭാഗത്ത് ഒരു പെട്രോള്‍ പമ്പ് മൊത്തത്തില്‍ തീ പിടിക്കാതിരുന്നത് ഭാഗ്യം ഒന്നുകൊണ്ടു മാത്രം. പമ്പിനു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ഒരു ലോറി തീപിടിച്ച് പൂര്‍ണ്ണമായി കത്തിനശിച്ചു.
പമ്പിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന്‍ പുകഉയരുന്നത് ഒരു കാല്‍നടയാത്രക്കാരന്‍ കണ്ടപ്പോഴാണ് അപകടത്തെക്കുറിച്ച് എല്ലാവരും ബോധാവാന്മാരായത്. ക്ഷണനേരം കൊണ്ട് ലോറിയെ തീ മൂടുകയും അത് കത്തി നശിക്കുകയും ചെയ്തു.
ആദ്യം പെട്രോള്‍ പമ്പ് ജീവനക്കാരും, പിന്നീട് ഫയര്‍ഫൊഴ്സും തീ അണയ്ക്കാന്‍ തീവ്രശ്രമങ്ങള്‍ത്തന്നെ നടത്തി. പക്ഷേ, ഫയര്‍ഫൊഴ്സ് വനാപ്പോഴേക്കും ലോറി എതാണ്ട് പൂര്‍ണ്ണമായിത്തന്നെ കത്തിനശിച്ചിരുന്നു. തീ ;പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Post Your Comments