NewsInternational

ശരീരത്തില്‍ ഗ്രീസ് പുരട്ടിയെത്തി സ്ത്രീകളെ മൃഗീയമായി ബലാത്സംഗം ചെയ്യുന്ന യുവാവിന് സംഭവിച്ചത്

ടെഹ്‌റാന്‍: സ്ത്രീകളെ മൃഗീയമായി ബലാത്സംഗം ചെയ്ത ഇരുപത്തിയൊന്നുകാരനെ ഇറാന്‍ തൂക്കി കൊന്നു. ആമിന്‍ ഡി എന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. ഇയാള്‍ പന്ത്രണ്ടോളം സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്നാണ് കണ്ടെത്തിയത്. 
ഷിറാസിലെ തെക്കന്‍ നഗരത്തിലുള്ള സ്ത്രീകളെയാണ് ഇയാള്‍ മാനഭംഗത്തിന് ഇരയാക്കിയത്. ശരീരത്തില്‍ നിറയെ ഗ്രീസ് പുരട്ടിയാണ് അമിന്‍ സ്ത്രീകളെ തേടി വീടുകളില്‍ എത്തുന്നത്. പിടികൂടാന്‍ ശ്രമിച്ചാല്‍ ഓടി രക്ഷപെടുന്നതിന് വേണ്ടിയാണിത്.
ഇറാന്‍ മാധ്യമങ്ങളില്‍ ഇയാള്‍ ‘വാസെലിന്‍ മാന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. ‘വാസലിന്‍ മനുഷ്യന്റെ’ അക്രമത്തില്‍ നഗരത്തിലെ ഏതാണ്ട് 1.5 മില്യണ്‍ ജനങ്ങള്‍ കുറേക്കാലമായി ഭീതിയിലായിരുന്നു കഴിഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ഇരകളില്‍ ഒരാള്‍ നല്‍കിയ സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്താലായിരുന്നു ഇത്. അഴിമതി നടത്തുക, വീടുകളില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ലൈംഗികമായി അക്രമിച്ചതിലൂടെ നഗരത്തില്‍ ഭീതി വളര്‍ത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അമിനെ തൂക്കിലേറ്റിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button