KeralaNews

വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേ

തിരുവനന്തപുരം: വനിതായാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ പുതിയ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. 9567869385 നമ്പറില്‍ വള്ളത്തോള്‍ നഗര്‍ മുതല്‍ കന്യാകുമാരി വരെ സേവനം ലഭിക്കും. ഈ നമ്പറിലേക്കുള്ള കാളുകള്‍ റെയില്‍വേയുടെ സീനിയര്‍ ലേഡി കമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടറാണ് കൈകാര്യം ചെയ്യുക. മേയ് 26 മുതല്‍ ജൂണ്‍ ഒന്നുവരെ നടന്ന റെയില്‍വേ ഹംസഫര്‍ വാരാചരണത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

നിലവില്‍ പാസഞ്ചര്‍ ഹെല്‍പ് ലൈനായി 138 ഉം സുരക്ഷാ ഹെല്‍പ് ലൈനായി 182 ഉം നമ്പറുകള്‍ക്ക് പുറമേയാണ് പുതിയ റെയില്‍വേ വനിതാ ഹെല്‍പ് ലൈന്‍. തിരുവനന്തപുരത്തുനിന്ന് കൊല്‍ക്കത്തയിലേക്ക് ലഗേജുകളത്തെിക്കുന്നതിന് പ്രത്യേക പ്രതിവാര പാര്‍സല്‍ വാന്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. നിലവില്‍ ഗാര്‍ഡിന്റെ ബോഗിയോട് ചേര്‍ന്ന കുറഞ്ഞ സ്ഥലത്താണ് ലഗേജുകളയക്കുന്നത്. സഞ്ചരിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പ്രത്യേകം കരാര്‍ ജീവനക്കാരെ കൂടുതല്‍ ട്രെയിനുകളില്‍ ഏര്‍പ്പെടുത്തി.

എറണാകുളം നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്, എറണാകുളം നിസാമുദ്ദീന്‍ മില്ലേനിയം എക്‌സ്പ്രസ്, എറണാകുളം ഓഖ എക്‌സ്പ്രസ്, ഇന്ദോര്‍തിരുവനന്തപുരം അഹല്യാനഗരി എക്‌സ്പ്രസ്, എറണാകുളംപട്‌ന എക്‌സ്പ്രസ് എന്നിവയുടെ ഇരുദിശയിലുമുള്ള സര്‍വിസുകളിലുമാണ് ഇത്തരം ശുചീകരണസംവിധാനം ഏര്‍പ്പെടുത്തിയത്. ശുചീകരണത്തിലെ പോരായ്മയോ ജീവനക്കാരുടെ സേവനം ലഭ്യമല്ലാതാവുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ എസ്.എം.എസ് മുഖേന വിവരമറിയിക്കാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനു പുറമേ അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ബെര്‍ത്ത് ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ സംബന്ധമായ ഇന്റര്‍വ്യൂകള്‍, പരീക്ഷ, അപകടം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പെട്ടെന്ന് സീറ്റ് കിട്ടേണ്ട സാഹചര്യമുണ്ടായാല്‍ ഇതു തെളിയിക്കുന്ന രേഖകള്‍ സഹിതം സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഒഴിവ് അനുസരിച്ച് പരിഗണിക്കും. അപേക്ഷ മെയില്‍ വഴിയും സമര്‍പ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button