ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ഇല്ലാത്ത ദാവൂദിനെ കൈമാറാന്‍ ഇന്ത്യ ആവശ്യപ്പെടരുതെന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഇല്ല. ദാവൂദ് എവിടെയാണെന്ന് അറിയില്ല. പാകിസ്ഥാനില്‍ ഇല്ലാത്ത ഒരാളെ കൈമാറുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുതെന്നും ഇന്ത്യയോടായി അദ്ദേഹം പറഞ്ഞു. ഭീകരാക്രമണക്കേസുകളില്‍ ഉള്‍പ്പെട്ടവരെ പിടികൂടുന്നതിനായി പാകിസ്ഥാന്‍ നടപടികളെടുക്കുന്നില്ലെന്ന ഇന്ത്യയുടെ ആരോപണങ്ങളെ തുടര്‍ന്നാണ് അബ്ദുല്‍ ബാസിതിന്റെ പ്രതികരണം.
റാച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന ക്ലിഫ്റ്റണ്‍ മേഖലയില്‍ ദാവൂദിന് വീടുണ്ടെന്നും ബിന്‍ ലാദന്‍ താമസിച്ചിരുന്ന വീടിനു സമാനമായ വീടാണിതെന്നും അടുത്തിടെ ഒരു ദേശീയ ചാനല്‍ പുറത്തുവിട്ടിരുന്നു. ദാവൂദിന്റെ പാകിസ്ഥാനിലെ വീടിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്.
257 പേര്‍ കൊല്ലപ്പെട്ട 1993 ല്‍ മുംബൈയില്‍ ഉണ്ടായ വന്‍ ബോംബ് സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ദാവൂദ് ആണെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ദാവൂദ് ഇബ്രാഹിമിനെ വിട്ടു കിട്ടണം എന്ന് ഇന്ത്യ ആവശ്യപ്പെടുമ്പോഴെല്ലാം ദാവൂദ് അവിടെ സ്ഥിരതാമസമില്ല എന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്.
Post Your Comments