തിരുവനന്തപുരം: മുഹമ്മദലിയെ കേരളത്തിലെ കായികതാരമാക്കിയ ഇപി ജയരാജൻ സത്യം വെളിപ്പെടുത്തുന്നു. ബോക്സിങ്ങ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തെതുടര്‍ന്ന് പ്രതികരണമറിയിക്കാൻ മനോരമ ചാനലില്‍ നിന്നും വിളിച്ചപ്പോഴാണ് മുഹമ്മദ് അലി കേരളീയനാണെന്ന തെറ്റിധാരണയില്‍ മന്ത്രി പ്രതികരിച്ചത്.
മന്ത്രിയുടെ പ്രതികരണം ഇങ്ങനെ ….
താന്‍ യാത്രയിലായിരുന്ന അവസരത്തിലാണ് ചാനലില്‍ നിന്നും ഫോണ്‍ കോള്‍ വന്നത്. അതിനാല്‍ വാര്‍ത്തയെകുറിച്ച് കൂടുതല്‍ അറിഞ്ഞിരുന്നില്ല. നമ്മുടെ മുഹമ്മദാലി അമേരിക്കയില്‍ വച്ച് മരിച്ചു. കുറേക്കാലമായി ചികിത്സയിലായിരുന്നു. ഒരുപാട് സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള ആളായിരുന്നു എന്ന സന്ദേശമാണ് ചാനലില്‍ നിന്നും വിളിച്ചവർ പറഞ്ഞത് . പെട്ടന്ന് പ്രതികരിക്കേണ്ടിവന്നപ്പോള്‍ 40 വര്‍ഷം മുന്‍പ് കളിക്കളത്തില്‍ നിന്നും വിരമിച്ച ബോക്സിങ് ഇതിഹാസത്തെ താന്‍ ഓര്‍ത്തില്ല. എന്നാല്‍ തനിക്ക് പിശക് പറ്റി എന്ന് മനസിലായ ശേഷം പിന്നീട് തന്നെ വിളിച്ച ചാനലുകള്‍ക്കെല്ലാം ശരിയായ രീതിയിലുള്ള പ്രതികരണമാണ് നല്‍കിയതെന്നും ഇപി ജയരാജന്‍ പറഞ്ഞു. ആദ്യമുണ്ടായ ഫോണ്‍ കോളാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നാണ് മന്ത്രിയുടെ വിശദീകരണം.
വാര്‍ത്തയുണ്ടാകുമ്പോള്‍ ചാനലുകളില്‍ നിന്ന് പെട്ടെന്ന് പ്രതികരണത്തിന് മന്ത്രിമാരേയും മറ്റും വിളിക്കാറുള്ളത് പതിവാണ്. പലപ്പോഴും പ്രതികരിക്കേണ്ടവര്‍ വാര്‍ത്ത അറിയാറില്ല. യാത്രയിലായിരുന്നതിനാല്‍ ജയരാജനും മുഹമ്മദ് അലിയുടെ മരണ വാര്‍ത്ത അറിഞ്ഞില്ല. എന്നാല്‍ ചാനലില്‍ നിന്ന് പതിവു പോലെ മുഹമ്മദ് അലിയെ സ്വന്തം ആളിനെ പോലെ പറഞ്ഞപ്പോള്‍ മലയാളിയായിരിക്കുമെന്ന് മന്ത്രി കരുതി. ചാനലിനെ പിണക്കാതിരിക്കാന്‍ മറുപടിയും നല്‍കി. ഇതാണ് വിനയായത്.
Post Your Comments