ഏഥന്‍സ്: ഈജിയന്‍ കടലില്‍ ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് കാണാതായ 340 പേരെ രക്ഷപ്പെടുത്തി. നാലുപേര്‍ പേര്‍ മരിച്ചു. ഗ്രീസിലേക്ക് അഭയാര്‍ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. ഏഴുനൂറിലധികം അഭയാര്‍ഥികളാണ് ബോട്ടില്‍ സഞ്ചരിച്ചത്. ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ നിന്നും 75 നോട്ടിക്കല്‍ മൈല്‍ അകലെയാണു ബോട്ട് മുങ്ങിയത്. ഇവരില്‍ ഭൂരിഭാഗവും സിറിയന്‍ പൗരന്മാരാണെന്നാണു കരുതുന്നത്.
തീരസംരക്ഷണ സേനയുടെ രണ്ട് പട്രോള്‍ ബോട്ടുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി വിനിയോഗിച്ചിട്ടുണ്ട്. ഈ മേഖലയിലൂടെ പോകുന്ന യാത്രാക്കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ഗ്രീക്ക് അധികൃതര്‍ പറഞ്ഞു. 30 മീറ്റര്‍ മാത്രം നീളമുള്ള ബോട്ടില്‍ 700 പേര്‍ തിങ്ങിഞെരുങ്ങിയാണു യാത്ര ചെയ്തതെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ 2,500 അഭയാര്‍ഥികളാണ് മുങ്ങി മരിച്ചത്. പടിഞ്ഞാറന്‍ യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ മരിച്ചതെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു.
Post Your Comments