ശ്രീനഗര്‍ : ജമ്മു കാശ്്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കെതിരെ ഭീകരാക്രമണ പദ്ധതിയെന്ന് റിപ്പോര്‍ട്ട്. ഉന്നത ബി.എസ്.എഫ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനന്തനാഗ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ ഇക്കാര്യം വെളിപ്പെടുത്തിയത്.
അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിക്കാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷത്തെ തീര്ഥയാത്രയില് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിട്ടുണ്ടെന്നും ബി.എസ്.എഫ് ഡയറക്ടര്‍ പറഞ്ഞു. അതേസമയം അനന്തനാഗിലെ ബിജ്ബെഹ്റയിലുണ്ടായ ആക്രമണം അപ്രതീക്ഷിതവും മുന്നറിയിപ്പില്ലാത്തതുമായിരുന്നു. അതാണ് ആക്രമണത്തിന്റെ ആഘാതം കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും കൊല്ലപ്പെട്ട ധീരജവാന്മാര്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
Post Your Comments