ലഖ്നൌ: മഥുര കലാപത്തിന്‍റെ മുഖ്യആസൂത്രകന്‍ എന്നുകരുതുന്ന രാംവൃക്ഷ് യാദവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കലാപത്തില്‍ പരിക്കേറ്റ 3 പേര്‍ കൂടി ഇന്ന് മരണമടഞ്ഞതോടെ മൊത്തം മരണസംഖ്യ 27 ആയി.
ഏറ്റുമുട്ടല്‍ നടന്ന ജവഹര്‍ ബാഗില്‍ നിന്നാണ് കലാപത്തിന് കാരണമായ സംഘത്തിന്‍റെ തലവനെന്ന് കരുതപ്പെടുന്ന യാദവിന്‍റെ മൃതദേഹം ഉത്തര്‍പ്രദേശ് പോലീസ് കണ്ടെടുത്തത്. 60-കാരനായ രാം വൃക്ഷ് യാദവ് ആസാദ് ഭാരത് വിധിക് വൈചാരിക് ക്രാന്തി സത്യാഗ്രഹി എന്ന സംഘടനയുടെ നേതാവായിരുന്നു. നേതാജി സുഭാഷ്‌ചന്ദ്രബോസിനെ പിന്തുടരുന്നവര്‍ എന്നവകാശപ്പെടുന്ന ഈ സംഘത്തിന്‍റെ അംഗങ്ങള്‍ ജവഹര്‍ ബാഗിന്‍റെ ഭാഗങ്ങള്‍ കൈയ്യേറി രണ്ട് വര്‍ഷമായി കഴിഞ്ഞു വരികയായിരുന്നു. വ്യാഴാഴ്ച ഇവരെ ഒഴിപ്പിക്കാനായി പോലീസ് ശ്രമിക്കുന്നതിനിടയിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതും.
ലോ ആന്‍ഡ് ഓര്‍ഡര്‍ ഐജി എസ്.ആര്‍.ശര്‍മ്മയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കാലാപം അടിച്ചമര്‍ത്തിയ ശേഷം ജവഹര്‍ ബാഗ് ഭാഗത്ത് നിന്ന് വന്‍ആയുധശേഖരം കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് ഗവണ്‍മെന്‍റിന് നേരേ പ്രതിപക്ഷ കക്ഷികള്‍ അരയുംതലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments