കുവൈറ്റ് സിറ്റി : കുവൈറ്റിലെ കമ്പനികളുടെ വന്‍തുകകള്‍ ബാങ്കുകളില്‍ നിന്ന് വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്ത നാല് ഇന്ത്യക്കാര്‍ പിടിയില്‍. ഇന്ത്യയിലേക്കു കടന്ന അഞ്ചാമനെ കണ്ടെത്താന്‍ കുവൈറ്റ് പൊലിസ് ഇന്റര്‍പോളിന്റെ സഹായം തേടി. വിവിധ കമ്പനികളുടെ വ്യാജരേഖകള്‍ ഉപയോഗിച്ച് അതിവിദഗ്ധമായി ബാങ്കുകളില്‍നിന്ന് പണം മാറ്റുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് അധികൃതര്‍ അറിയിച്ചു.
ജി.സി.സി രാജ്യങ്ങളിലെ ക്രിമിനല്‍ ഡിറ്റക്റ്റീവുകളുമായി ബന്ധപ്പെട്ടാണ് സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് സംഘത്തലവന് എന്ന് സംശയിക്കുന്നയാളെ ഖത്തറില്‍നിന്ന് പിടികൂടി. കുവൈറ്റ് അധികൃതര്‍ ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം ഇയാളെ ഖത്തര്‍ അധികൃതര്‍ കുവൈറ്റിന് കൈമാറുകയും ചെയ്തു. രണ്ടുപേരെ യുഎഇയില്‍നിന്നും ഒരാളെ ബഹ്റൈനില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
അതി വിദഗ്ധമായ മുന്നൊരുക്കങ്ങളുമായാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ഒരു സംശയത്തിനും ഇടനല്‍കാത്ത വിധമായിരുന്നു കൃത്യനിര്‍വഹണമെന്നും അധികൃതര്‍ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് ബാലന്‍സില്‍ ഒരു കമ്പനിക്കുണ്ടായ സംശയമാണ് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. പിടിയിലായ പ്രതികളുടെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല
Post Your Comments