NewsIndia

ദ്രാവിഡീയ വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ ക്ഷേത്രം ശ്രേദ്ധേയമായ ഒരു ലോക ഹെറിറ്റേജ് സൈറ്റ് കൂടിയാണ്

തമിഴ്നാട്ടിലെ അറിയാളൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ബ്രിഹദീശ്വര ക്ഷേത്രം ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം എന്നും ഗംഗൈകൊണ്ട ചോളേശ്വരം എന്നും അറിയപ്പെടുന്നു. ദ്രാവിഡീയ വാസ്തുവിദ്യയില്‍ ചോള രാജവംശത്തിന്‍റെ കാലത്ത് പണികഴിപ്പിച്ച ഈ ശിവക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ്. രാജേന്ദ്രചോള മഹാരാജാവിന്‍റെ കാലത്ത് എ.ഡി.1035-ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.

55-മീറ്റര്‍ (180-അടി) ഉയരമുള്ള ഗോപുരമാണ് ക്ഷേത്രത്തിന്‍റെ അനേക സവിശേഷതകളില്‍ ഒന്ന്‍. യുണെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് ശൈവക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. മാസി-ശിവരാത്രി, അല്‍പശി-പൌര്‍ണ്ണമി, മാര്‍ഗഴി-തിരുവാതിരെ എന്നിവയെല്ലാം ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ്.

കമ്പരാമായണത്തിലെ അയോദ്ധ്യയുടെ വര്‍ണ്ണനകള്‍ ഗംഗൈകൊണ്ട ചോളപുരത്തെ നിര്‍മ്മിതികളെ ആസ്പദമാക്കിയാണ് കവി കമ്പര്‍ എഴുതിയിട്ടുള്ളതെന്ന് പറയുമ്പോള്‍ത്തന്നെ ഈ ക്ഷേത്രനഗരിയുടെ മനോഹാരിത എത്രമാത്രമെന്ന് ഊഹിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button