കൊച്ചി : ശബരിമലയില്‍ മകരവിളക്ക് ആഘോഷങ്ങള്‍ക്ക് ആനയെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ശബരിമലയുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍, വാര്‍ഷിക ഉത്സവത്തിന് ഒരു ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിലെ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് തന്ത്രിമാരുമായി ആലോചിച്ച ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടു തന്ത്രിമാരോട് ഇതു സംബന്ധിച്ച് അഭിപ്രായം ചോദിച്ചിരുന്നതായും കോടതി വ്യക്തമാക്കി.
Post Your Comments