ബെംഗളൂരു: കര്‍ണാടകയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിന് കോടികള്‍ കോഴ ചോദിച്ച് എം.എല്‍.എമാര്‍. രണ്ട് ജെ.ഡി.എസ് എം.എല്‍.എമാര്‍ ഉള്‍പ്പെടെ നാല് എം.എല്‍.എമാരാണ് സ്വകാര്യ ടിവി ചാനലിന്റെ സ്റ്റിംങ് ഓപ്പറേഷനില്‍ കുടുങ്ങിയത്.
ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്നിലേക്കാണ് കുതിര കച്ചവടം ശക്തമായിരിക്കുന്നത്. വിജയ് മല്യ രാജിവച്ച ഒഴിവിലേക്ക് വ്യവസായി ബി.എം ഫാറൂവിനെ രാജ്യസഭയില്‍ എത്തിക്കാന്‍ ജെ.ഡി.എസ് തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനെതിരെ പാര്‍ട്ടിയിലെ അഞ്ച് എം.എല്‍.എമാര്‍ പിന്നീട് രംഗത്തുവന്നു. ഇവര്‍, രണ്ടംഗങ്ങളെ ഉറപ്പാക്കിയ കോണ്‍ഗ്രസിന്റെ മൂന്നാമത്തെ സ്ഥാനാര്‍ഥി കെ.സി രാമമൂര്‍ത്തിയെ പിന്തുണയ്ക്കും എന്ന് അറിയിച്ചു. ഇതോടെ മല്‍സരം മുറുകി. ജെ.ഡി.എസ് വിമത വോട്ടും സ്വതന്ത്രവോട്ടും ചേര്‍ത്ത് മൂന്നുപേരെ സഭയിലെത്തിക്കാന്‍ കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാരെ കൂടെ നിര്‍ത്തി സ്വതന്ത്രന്‍മാരുടെ പിന്തുണയോടെ ഒരാളെ വിജയിപ്പിക്കാന്‍ ജെ.ഡി.എസും ശ്രമം തുടരുകയാണ്.
Post Your Comments