ക്ഷേത്രത്തില്‍ പോയാല്‍ നമ്മള്‍ പ്രദക്ഷിണം വെയ്ക്കും. എന്നാല്‍ എന്തിനാണ് ഇത്തരത്തില്‍ പ്രദക്ഷിണം വെയ്ക്കുന്നതെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ആത്മീയപരമായും ശാരീരികപരമായും നമുക്ക് ഗുണം ലഭിയ്ക്കുന്നുണ്ട് പ്രദക്ഷിണത്തിലൂടെ. എന്നാല്‍ പലരും ക്ഷേത്രങ്ങളില്‍ പോയി പ്രദക്ഷിണം വെയ്ക്കും എന്നാല്‍ ഇതെന്തിനാണെന്ന് പലര്‍ക്കും അറിയില്ല. ക്ഷേത്രദര്‍ശനത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് പ്രദക്ഷിണം. എങ്ങനെ പ്രദക്ഷിണം വെയ്ക്കണമെന്നും എന്താണ് ഇതിനു പിന്നിലെ ആരോഗ്യ ആത്മീയ രഹസ്യങ്ങളെന്നും നമുക്ക് നോക്കാം.
ക്ഷേത്രങ്ങളില്‍ എത്ര പ്രദക്ഷിണം വെയ്ക്കണം എന്നുള്ളതാണ് ആദ്യ ചോദ്യം. ഇരുപത്തിയൊന്നു പ്രദക്ഷിണമാണ് ഏറ്റവും ഉത്തമം. എന്നാല്‍ മൂന്ന് പ്രദക്ഷിണവും നല്ലതാണ്.
ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ നമ്മളെല്ലാവരും കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് പോവുന്നു, ആദ്യം ഭഗവാന്റെ വാഹനത്തെ വന്ദിച്ച ശേഷം വേണം പ്രദക്ഷിണം ആരംഭിക്കാന്‍.
രാവിലേയും ഉച്ചയ്ക്കും വൈകിട്ടും പ്രദക്ഷിണം ചെയ്യാം. എന്നാല്‍ ഓരോ സമയത്തിനു പിന്നിലും ഓരോ നേട്ടമുണ്ടെന്നതും സത്യം.
രാവിലെ പ്രദക്ഷിണം ചെയ്താല്‍ ദു:ഖശമനവും ഉച്ചയ്ക്കാണെങ്കില്‍ ഇഷ്ടലാഭവും വൈകിട്ടാണെങ്കില്‍ പാപത്തില്‍ നിന്നുള്ള മോചനവുമാണ് ഉണ്ടാവുക.
പ്രദക്ഷിണം ചെയ്യുന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായ അറിവില്ല. കൈകള്‍ കൂപ്പി ദൈവനാമം ഉച്ചരിച്ചായിരിക്കണം ഓരോ പ്രദക്ഷിണവും ചെയ്യേണ്ടത്.
പാപമോചനമാണ് ആദ്യപ്രദക്ഷിണം കൊണ്ട് ഉണ്ടാവുന്നത്. ഭഗവാനെ ദര്‍ശിക്കാനുള്ള അനുമതിക്കായാണ് രണ്ടാമത്തെ പ്രദക്ഷിണം. മൂന്നാമത്തെ പ്രദക്ഷിണം ഐശ്വര്യവും സന്തോഷവും സുഖവും പ്രദാനം ചെയ്യുന്നു.
പ്രദക്ഷിണം വെയ്ക്കുമ്പോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്നതാണ് ആദ്യ കാര്യം. ബലിക്കല്ല് എപ്പോഴും പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതു ഭാഗത്തായിരിക്കണം. അഭിഷേക തീര്‍ത്ഥം ഒഴുകുന്ന ഓവില്‍ തൊടുകയോ തീര്‍ത്ഥം സേവിക്കുകയോ ചെയ്യരുത്.
ശിവക്ഷേത്രത്തില്‍ ഒരിക്കലും പ്രദക്ഷിണം ചെയ്യുമ്പോള്‍ ഓവ് മുറിച്ചു കടന്ന് പ്രദക്ഷിണം ചെയ്യാന്‍ പാടില്ല. ശിവലിംഗവും കൈലാസവും തമ്മിലുള്ള ബന്ദത്തിന് വിഘാതം വരുമെന്നതിനാലാണ് ഇത്തരത്തിലൊരു വിശ്വാസം.
ഗണപതി ക്ഷേത്രങ്ങളിലാണെങ്കില്‍ ഒരു പ്രദക്ഷിണമേ വെയ്ക്കാവൂ എന്നതാണ് വിശ്വാസം. എന്നാല്‍ മറ്റുള്ള ക്ഷേത്രങ്ങളില്‍ പ്രദക്ഷിണത്തിന്റെ എണ്ണത്തില്‍ വ്യത്യാസം വരുന്നു.
Post Your Comments