തിരുവനന്തപുരം: ആഗസ്റ്റ് 15 വരെ ദേശീയപാതയും പി.ഡബ്‌ള്യു.ഡി റോഡുകളും വെട്ടിപൊളിക്കരുതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. അരൂര്‍-അരൂക്കുറ്റി റോഡ് വെട്ടിപ്പൊളിച്ച് സഞ്ചാരം അസാധ്യമാണെന്നും വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നെന്നും പൊളിച്ചിട്ടും വീണ്ടും നിര്‍മ്മിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന്‍ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം നടപടികള്‍ നടക്കുന്നു. മഴക്കാലത്ത് നിരുത്തരവാദിത്തം കഠിനമായ പ്രയാസമാണ് ജനങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. ജനങ്ങളെ പുല്ലുപോലെ കരുതുന്ന മനോഭാവം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും ജി.സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മഴ മാറുന്ന മുറക്ക് സംസ്ഥാനതല അവലോകനം നടത്തി പണികള്‍ പുനരാരംഭിക്കും. യാത്രാബുദ്ധിമുട്ട് ഒഴിവാക്കാനും സാമ്പത്തികനഷ്ടം ഒഴിവാക്കാനുമാണ് ഈ നടപടി. എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണാധികാരികള്‍ ജാഗ്രത പാലിക്കണമെന്നും സഹായം തേടി തദ്ദേശ മന്ത്രി ഡോ. കെ.ടി. ജലീലിന് കത്തുനല്‍കിയിട്ടുണ്ടെന്നും ജി.സുധാകരന്‍ വ്യക്തമാക്കി.
Post Your Comments