ചാത്തന്നൂര്‍: അംഗന്‍വാടിയിലെ ആയയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സിപിഎം നേതാവ് എ.സുരേഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സംഭവം നടന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ പോലീസ് അറസ്റ് ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം.മാനഭംഗശ്രമത്തിന് ഇരയായ സ്ത്രീ കോടതിയില്‍ രഹസ്യമൊഴി നല്‍കി കഴിഞ്ഞു. എന്നിട്ടും അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കുന്നില്ല.
ജനാധിപത്യമൂലങ്ങള്‍ക്കും സദാചാരമൂല്യങ്ങള്‍ക്കും വിലകൊടുക്കാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ബിജെപി പ്രസിഡന്റ് ജി.ഗോപിനാഥന്‍ പറഞ്ഞു. മാനഭംഗശ്രമത്തിനിരയായ സഹോദരിക്ക് നീതി വാങ്ങി കൊടുക്കാനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാനും ബിജെപി ഉണ്ടാകും. സംസ്ഥാനഭരണം കൈയിലുള്ളതിന്റെ പിന്‍ബലത്തില്‍ പോലീസിനെ ഉപയോഗിച്ച് സാധാരണക്കാരെ നിശബ്ദരാക്കാന്‍ നോക്കിയാല്‍ ശക്തമായ വില നല്‍കികേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയായ എ.സുരേഷ് മുന്‍പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ ഗ്രാമപഞ്ചായത്തംഗവുമായ ആളാണ്. കൂടാതെ സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റിയംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ നേതാവുമാണ്. ജനങ്ങള്‍ക്ക് മാതൃകയാവേണ്ട നേതാവ് തന്നെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനാല്‍ ജനപ്രതിനിധിയായിരിക്കാന്‍ യോഗ്യതയില്ലാതായെന്നും അദ്ദേഹം മെമ്പര്‍ സ്ഥാനം രാജിവയ്ക്കണമെന്നും ഗോപിനാഥന്‍ പറഞ്ഞു.
Post Your Comments