കാഠ്മണ്ഡു : നേപ്പാളിലെ പാവപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്ത്യയുടെ സമ്മാനം. സ്‌കൂള്‍ പഠനം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 2000 സൈക്കിളുകളാണ് നല്‍കിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
നേപ്പാളിലെ പാവപ്പെട്ടവരും ദളിതരുമായ പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കാനും രാജ്യത്തെ പെണ്‍കുട്ടികളുടെ സാക്ഷരതാ നിരക്ക് കൂട്ടാനുമുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് സൈക്കിളുകള്‍ നല്‍കിയത്. ഇതോടൊപ്പം വിദ്യാഭ്യാസ മേഖലയെയും ആരോഗ്യമേഖലയെയും മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കും ഇന്ത്യ സഹായമറിയിച്ചിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നേപ്പാളിലെ നാലു ജില്ലകള്‍ക്കായി 59 ആംബുലന്‍സുകളും, 7 ബസുകളും ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, റോഡ് തുടങ്ങിയ മേഘലകളിലാണ് പ്രധാനമായും വികസന പദ്ധതികള്‍ നടത്തുന്നത്.
ചെറുകിട വികസന പദ്ധതിയുടെ കീഴില്‍ 13 ദശലക്ഷം നേപ്പാളി രൂപയാണ് ഇന്ത്യ ഈ പദ്ധതികള്‍ക്കായി ചിലവഴിച്ചത്. ഇന്ത്യ-നേപ്പാള്‍ സാമ്പത്തിക സഹകരണത്തിന്റെ ഭാഗമായി 7600 കോടി രൂപയുടെ ചെറുതും വലുതുമായ 529 വികസന പദ്ധതികള്‍ക്കാണ് ഇന്ത്യയും നേപ്പാളും തമ്മില്‍ കരാറൊപ്പിട്ടുള്ളത്.
Post Your Comments