തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെ പദവി നല്‍കുന്ന വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. എല്‍.ഡി.എഫ് യോഗത്തില്‍ മാത്രമെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകൂ.
വിഎസ്സിന് പദവി നല്‍കുമ്പോള്‍ പിണറായി സര്‍ക്കാറില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പരിഗണിക്കുന്നത്. സര്‍ക്കാരിനു മുകളിലോ മുഖ്യമന്ത്രിക്കു താഴെയോ ആയിരിക്കില്ല വിഎസ്സിന്റെ പദവിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. വിഎസ്സിന് കാബിനറ്റ് റാങ്കോടെ അനുയോജ്യമായ പദവി നല്‍കാന്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ ധാരണയായിരുന്നു. നിയമവശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഈ തീരുമാനം ഉണ്ടാവുക.
Post Your Comments