KeralaNews

എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മദ്യവും പണവും തട്ടിയ മൂന്നംഗ സംഘം അറസ്റ്റില്‍

കോഴിക്കോട്: വടകരയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയില്‍ നിന്നും മദ്യം വാങ്ങി പോകുന്ന ആളുകളെ ഭീഷണിപ്പെടുത്തി മദ്യവും പണവും കവര്‍ന്ന മൂന്നംഗ സംഘം പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ ഖാലിദ്, സക്കറിയ, മമ്മൂഞ്ഞ് എന്നിവരെയാണ് വടകര പൊലീസ് പിടികൂടിയത്.

ഇത്തരത്തില്‍ ഇരയായ ഒരാളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് വടകര പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ പണവും മദ്യവും കവര്‍ന്നതിനും ആള്‍മാറാട്ടത്തിനും കേസ് എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button