വാര്‍ധ: മഹാരാഷ്ട്രയിലെ പുല്‍ഗാവിലുള്ള കേന്ദ്ര ആയുധശാലയിലുണ്ടായ തീപിടുത്തത്തിന് പിന്നുല് അട്ടിമറികളൊന്നും നടന്നതായി സൂചനകളില്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ തീപിടുത്തത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പറയാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഒരു സാദ്ധ്യതകകളും ഞങ്ങള്‍ എഴുതിത്തള്ളുന്നില്ല. പക്ഷേ ഒരട്ടിമറി നടന്നതായി സൂചനകളുമില്ല,’ പരീക്കര്‍ പറഞ്ഞു.
തക്കസമയത്ത് തന്നെ ചുമതലപ്പെട്ടവര്‍ വേണ്ടവിധത്തില്‍ ഇടപെട്ടതിനാല്‍ അഗ്നി ആളിപ്പടരാതെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ പരിക്കേറ്റ് സാവന്ഗി മേഘെയിലുള്ള ദത്ത മേഘെ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആയുധാശാലാ ജീവനക്കാരെ പരീക്കര്‍ സന്ദര്‍ശിച്ചു. തീപിടുത്തത്തില്‍ 130 ടണ്‍ ടാങ്ക്-വേധ മൈനുകള്‍ നശിച്ചു പോയതായും അദ്ദേഹം അറിയിച്ചു.
കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗും പരീക്കറിനോടൊപ്പം സംഭവസ്ഥലം സന്ദര്‍ശിച്ചു.
Post Your Comments