ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ മറ്റൊരു ഇസ്ലാമിക രാഷ്ട്രംകൂടി ആവേശപൂര്‍വ്വം കാത്തിരിക്കുന്നു. സൗദിയിലും യു.എ.ഇയിലും ഇറാനിലും വിജയകരമായ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ മോദി അടുത്തതായി പോകുന്നത് അഫ്ഗാനിസ്ഥാനിലേക്കും ഖത്തറിലേക്കുമാണ്.
2014-15 കാലയളവില്‍ 15 ബില്യണ്‍ ഡോളറിലേറെയാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം. ഇന്ത്യയുടെ പ്രകൃതി വാതക ഇറക്കുമതിയില്‍ 65% ഖത്തറില്‍ നിന്നാണെന്ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടി വ്യക്തമാക്കിക്കൊണ്ട് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ജൂണ്‍ 4 നാണ് മോദിയുടെ അഫ്ഗാന് സന്ദര്‍ശനം തുടങ്ങുന്നത്. ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച സല്‍മ ഡാം ഉദ്ഘാടനമാണ് സന്ദര്‍ശനോദ്ദേശ്യം. അന്നു തന്നെ മോദി ഖത്തറിലെത്തും.
2015 മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ച ഖത്തര്‍ എമിര്‍ ഷെയ്ഖ് തമിം ബിന്‍ ഹമാദ് അല്‍ താനി മോദിയെ ഖത്തറിലേക്ക് ക്ഷണിച്ചിരുന്നു. പ്രകൃതി വാതക വിതരണ രംഗത്ത് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണ് ഖത്തര്‍. മോദി സര്‍ക്കാര്‍ ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുകയാണെന്നും ഇന്ത്യയില്‍ വന്‍ തോതിലുള്ള നിക്ഷേപങ്ങള്‍ നടത്തുമെന്നും ഹമാദ് അല്‍താനി ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ വ്യക്തമാക്കിയിരുന്നു. ആ ഉറപ്പുകള്‍ മുതലാക്കുകയാണ് മോദിയുടെ സന്ദര്‍ശന ലക്ഷ്യം.
Post Your Comments