KeralaNews

മുല്ലപ്പെരിയാർ : പിണറായിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി. എസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്നു വി.എസ്. അച്യുതാനന്ദന്‍. പിണറായി വിജയന്റെ പ്രസ്താവന എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി എസ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കി.മുഖ്യമന്ത്രിയുടെ പ്രസ്താവന ഇടതു മുന്നണിയുടെ നിലപാടിനു വിരുദ്ധമാണെന്നും വി.എസ്. പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയം പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തോ എന്നു തനിക്ക് അറിയില്ലെന്നു വി.എസ്. ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ചചെയ്ത് വ്യക്തത വരുത്തണം.

ആതിരപ്പള്ളി പദ്ധതി നേരത്തെ എല്‍ല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത വിഷയമാണെന്നും അതിരപ്പള്ളി വെള്ളച്ചാട്ടതിന്റെ ഒഴുക്കിനെ പദ്ധതി ബാധിക്കില്ലെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാറില്‍ ഏകപക്ഷീയമായി കേരളത്തിന് അണക്കെട്ട് നിര്‍മ്മിക്കാന്‍ ആകില്ലെന്നും പിണറായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button