തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം എത്താന്‍ വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ വര്‍ഷം ജൂണ്‍ 7 ന് കാലവര്‍ഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രചവനം.
ജൂണ്‍ 7ന് അല്ലെങ്കില്‍ 11 ന് കാലവര്‍ഷം എത്തുമെന്നാണ് അറിയിപ്പ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 5 നാണ് കാലവര്‍ഷം ആരംഭിച്ചത്. മെയ് 20ന് തന്നെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ലക്ഷണങ്ങള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ പ്രദേശത്ത് പ്രകടമായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനെ തുടര്‍ന്നാണ് കേരളത്തില്‍ പലയിടത്തും ഇപ്പോള്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂണ്‍ ഒന്നാണ് കേരളത്തില്‍ കാലവര്‍ഷം എത്തുന്ന തീയതിയായി പൊതുവില്‍ കണക്കാക്കുന്നതെങ്കിലും പല വര്‍ഷങ്ങളിലും തീയതികളില്‍ മാറ്റമുണ്ടായിട്ടുണ്ട്. 2011 ല്‍ മെയ് 29 നാണ് കാലവര്‍ഷം ആരംഭിച്ചത്. 2012 ല്‍ ജൂണ്‍ 5 നും, 2013 ല്‍ ജൂണ്‍ 1 നും, 2014 ല്‍ ജൂണ്‍ 6 നുമാണ് കാലവര്‍ഷം കേരളത്തില്‍ ലഭിച്ചത്.
Post Your Comments